Friday, January 15, 2010

മകര ജ്യോതിയും സൂര്യഗ്രഹണവും


അങ്ങനെ ഇന്നലെ മകരവിളക്ക് കഴിഞ്ഞു .എന്നത്തേയും പോലെ ഇന്നലെയും മകരജ്യോതിയും തെളിഞ്ഞു .പൊതു ജനങ്ങളില്‍ നിന്നും ഗൂഡമായി ഒളിച്ചു വെക്കുന്ന ഒന്നല്ലേ മകരജ്യോതി ? ആ കൊടും കാട്ടില്‍ പോയി എല്ലാ വര്‍ഷവും കൃത്യ സമയത്ത് തന്നെ ഇതു തെളിയിക്കുന്നത് ആരാണെന്നു ജനങ്ങളെ അറിയിക്കാന്‍ ഇവിടുത്തെ പത്രക്കാരോ, എന്ത് കണ്ടാലും ക്യാമറ എടുത്ത് ഓടുന്ന ചാനല്‍കാരോ തയ്യാറാകാത്തത് എന്തുകൊണ്ടാണ് ?
അവര്‍ ആരെയാണ് ഭയക്കുന്നത് ?
എന്തിന് ഭയക്കണം ?
സത്യം അറിയാന്‍ ജനങ്ങള്‍ക്ക്‌ അവകാശമില്ലേ ?
ഇന്നത്തെ സൂര്യ ഗ്രഹണത്തെ ക്കുറിച്ച് ജനങ്ങളെ ബോധാവല്‍കരിക്കാനും അതിന്റെ ശാസ്ത്ര വശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും വേണ്ടി ചിലവഴിച്ച സമയത്തിന്റെ ഒരുഭാഗമെങ്ങിലും മകരജ്യോതി അനാവരണം ചെയ്യാന്‍ ചിലവഴിക്കാത്തത് ഇരട്ടത്താപ്പല്ലേ ? ....

3 comments:

  1. നല്ല വായനാനുഭവം..
    ആശംസ്കള്‍

    ReplyDelete
  2. സൂര്യ ഗ്രഹണവും മകരജ്യോതിയും ഒരുപോലെ കാണണ്ടേ ? രണ്ടിനെയും ശാസ്ത്രീയമായി വിശദീകരിക്കാന്‍ ബാധ്യത ഇല്ലേ ?

    ReplyDelete
  3. ഇതു യുക്തിവാദികൾ വർഷങ്ങൾക്കു മുന്നേ പോയി തെളിയിച്ച് സർക്കാർവിലാസം അടിയും വാങ്ങിയതാണ്.എന്നിട്ടും ഇന്നും അവിടേയ്ക്കു പോകുന്ന മലയാളികളിൽ നല്ലൊരുപങ്കും എല്ലാം അറിഞ്ഞു കൊണ്ട് പോകുന്നതാണ്. അതിനു ശാസ്ത്രജ്ഞന്മാർ പൂജകൾക്കും പ്രാർത്ഥനകൾക്കും ശേഷമല്ലേ ഇവിടെ റോക്കറ്റ് വിക്ഷേപിയ്ക്കുന്നത്? പിന്നെ ശബരിമലയിൽ പോകുന്ന നിഷ്കളങ്കരായ സാധാരണക്കാരെ എന്തിനു കുറ്റം പറയുന്നു?

    ReplyDelete