
അങ്ങനെ ഇന്നലെ മകരവിളക്ക് കഴിഞ്ഞു .എന്നത്തേയും പോലെ ഇന്നലെയും മകരജ്യോതിയും തെളിഞ്ഞു .പൊതു ജനങ്ങളില്‍ നിന്നും ഗൂഡമായി ഒളിച്ചു വെക്കുന്ന ഒന്നല്ലേ മകരജ്യോതി ? ആ കൊടും കാട്ടില്‍ പോയി എല്ലാ വര്‍ഷവും കൃത്യ സമയത്ത് തന്നെ ഇതു തെളിയിക്കുന്നത് ആരാണെന്നു ജനങ്ങളെ അറിയിക്കാന്‍ ഇവിടുത്തെ പത്രക്കാരോ, എന്ത് കണ്ടാലും ക്യാമറ എടുത്ത് ഓടുന്ന ചാനല്‍കാരോ തയ്യാറാകാത്തത് എന്തുകൊണ്ടാണ് ?
അവര്‍ ആരെയാണ് ഭയക്കുന്നത് ?
എന്തിന് ഭയക്കണം ?
സത്യം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലേ ?
ഇന്നത്തെ സൂര്യ ഗ്രഹണത്തെ ക്കുറിച്ച് ജനങ്ങളെ ബോധാവല്‍കരിക്കാനും അതിന്റെ ശാസ്ത്ര വശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും വേണ്ടി ചിലവഴിച്ച സമയത്തിന്റെ ഒരുഭാഗമെങ്ങിലും മകരജ്യോതി അനാവരണം ചെയ്യാന്‍ ചിലവഴിക്കാത്തത് ഇരട്ടത്താപ്പല്ലേ ? ....